എഡിറ്റര്‍
എഡിറ്റര്‍
പുരുഷ കേസരികള്‍ക്ക് മുന്നില്‍ മാപ്പ് പറയുമെന്നത് പകല്‍ക്കിനാവ് മാത്രം; അണിമ തുറന്നു പറയുന്നു
എഡിറ്റര്‍
Saturday 11th January 2014 8:34pm

വിനീതവിധേയയായി അവര്‍ക്ക് മുന്നില്‍ നമ്മള്‍ നില്‍ക്കണമെന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് ഞാന്‍ തയ്യാറല്ല. അങ്ങനെ പോകുന്നതാണ് എന്റെ കരിയര്‍ എങ്കില്‍ അത് പോയ്‌ക്കോട്ടെ. അത്രയും ധാര്‍ഷ്ട്യത്തോടെയായിരുന്നു അവരുടെ പെരുമാറ്റം.


Lady advocate suspended from Calicut Bar Association for her Facebook post

 line
ഫേസ് ടു ഫേസ്/ അഡ്വ: അണിമ. എം

line

തൊഴിലിടങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കോഴിക്കോട് ബാര്‍ അസോസിയേഷനില്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടത്.

സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തെ കുറിച്ച് പരിഹാസരൂപേണ ഫേസ്ബുക്ക് സ്റ്റാറ്റസിട്ട അണിമ എന്ന യുവ അഭിഭാഷകയെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കസേരയെറിഞ്ഞും കൂവിയുമാണ് അഭിഭാഷക സമൂഹം പ്രതികരിച്ചത്.

സത്യങ്ങള്‍ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ തന്റെ ജോലി പോയാലും നിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അണിമ. അണിമയുമായി ഡൂള്‍ന്യൂസ് പ്രതിനിധി നസീബ ഹംസ നടത്തിയ സംഭാഷണം.

ജോലി സ്ഥലത്ത് നേരിട്ടതിനെ കുറിച്ച് തീര്‍ത്തും നിര്‍ദോഷമെന്ന് പറയാവുന്ന ചില അഭിപ്രായങ്ങളാണ് താങ്കള്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. അതുപോലും സഹിക്കാന്‍ കഴിയാത്തത്ര അസിഹിഷ്ണുതയോടെയായിരുന്നു താങ്കള്‍ക്ക് നേരെയുണ്ടായ പ്രതികരണം.

നമ്മുടെ ചില തുറന്ന് പറച്ചിലുകള്‍ അവര്‍ക്ക് പൊള്ളുന്നു എന്നതിന് തെളിവാണിത്. കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഒരു തെറ്റും ചെയ്യാത്ത ഞാന്‍ മാപ്പ് പറയുക എന്നതായിരുന്നു അവരുടെ ആവശ്യം.


ഞാന്‍ മാപ്പ് പറയണമെന്ന് അവര്‍ ഡിമാന്റ് ചെയ്യുകയായിരുന്നു. അങ്ങനെ മാപ്പ് പറയുമെന്ന് ഇവിടുത്തെ പുരുഷ കേസരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു എന്റെ മറുപടി.


Adv. Anima


വിനീതവിധേയയായി അവര്‍ക്ക് മുന്നില്‍ നമ്മള്‍ നില്‍ക്കണമെന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് ഞാന്‍ തയ്യാറല്ല. അങ്ങനെ പോകുന്നതാണ് എന്റെ കരിയര്‍ എങ്കില്‍ അത് പോയ്‌ക്കോട്ടെ. അത്രയും ധാര്‍ഷ്ട്യത്തോടെയായിരുന്നു അവരുടെ പെരുമാറ്റം. യോഗം തുടങ്ങിയത് മുതല്‍ മോശം കമന്റുകളായിരുന്നു എനിക്ക് നേരെ ഉയര്‍ന്നത്.

അഭിഭാഷക സമൂഹമാണ് ഈ രീതിയില്‍ പെരുമാറുന്നത്. അല്ലാതെ യാതൊരു വിദ്യാഭ്യാസവും ലഭിക്കാത്തവരല്ല. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ പെരുമാറുന്നത്. അവരുടെ ക്രിമിനല്‍ സ്വഭാവമാണ് അതിലൂടെ പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച രമ്യമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയുള്ളതായിരുന്നോ

ഒരു രമ്യതയുമില്ല. ഞാന്‍ മാപ്പ് പറയണമെന്ന് അവര്‍ ഡിമാന്റ് ചെയ്യുകയായിരുന്നു. അങ്ങനെ മാപ്പ് പറയുമെന്ന് ഇവിടുത്തെ പുരുഷ കേസരികള്‍ കരുതുന്നുണ്ടെങ്കില്‍ അത് പകല്‍ക്കിനാവ് മാത്രമാണെന്നായിരുന്നു എന്റെ മറുപടി.

ചര്‍ച്ച തുടങ്ങിയത് മുതല്‍ നിങ്ങള്‍ക്ക് നേരെ കൂവലും തെറിവിളിയുമായിരുന്നോ

ചര്‍ച്ച തുടങ്ങിയത് മുതല്‍ കൂവലും ബഹളവും തന്നെയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement