കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ 37 സീറ്റുകളുടെ ഫലമറിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 19 ഇടത്ത് എല്‍.ഡി.എഫും 18 ഇടത്ത് യു.ഡി.എഫും ലീഡ് ചെയ്യുകയാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 75 വാര്‍ഡുകളാണ് ആകെയുള്ളത്.

ആഴ്ചവട്ടം, കുതിരവട്ടം, പൊറ്റമ്മല്‍, പറയഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു. നടക്കാവ്,ചാലപ്പുറം, തുടങ്ങിയ സ്ഥലങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്. കോഴിക്കോട് 10ഇടത്ത് എല്‍.ഡി.എഫും ഒമ്പതിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുകയാണ്. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എം.ടി പത്മ ചാലപ്പുറത്തും. എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി എം.കെ പ്രേമജം പൊറ്റമ്മലിലും ജയിച്ചു.