കോഴിക്കോട്: വന്യജീവി വാരത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യവും എന്ന വിഷയത്തില്‍ സൂവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രം യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

Subscribe Us:

മത്സരത്തോടനുബന്ധിച്ച് വന്യജീവി സമ്പത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ. രാജ്‌മോഹന പ്രഭാഷണം നടത്തി. തുടര്‍ന്ന് ആഴ്ചവട്ടം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നിലവിളികള്‍ എന്ന നാടകം അരങ്ങേറി.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂ ഔട്ട്‌റീച്ച് ഓര്‍ഗനൈസേഷന്‍ എന്ന സംഘടയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 21 വിദ്യാലയങ്ങളില്‍ നിന്നുമായി 50ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ചിത്ര രചനാ മത്സരത്തില്‍ യു.പി വിഭാഗത്തില്‍ മുക്കം പാലോട്ടി ഹില്‍ പബ്ലിക് സ്‌കൂളിലെ അനഖ മേരി മാത്യു, എടക്കാട് അല്‍ ഹറമൈന്‍ സ്‌കൂളിലെ മുഹമ്മദ് നബീല്‍, അതേ സ്‌കൂളിലെ ഗോകുല്‍ എം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗവ. അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിഷ്ണുലാല്‍ പി.പി, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ ദീപ്തി ടി.പി തിരുവങ്ങൂര്‍ സ്‌കൂളിലെ വിഷ്ണുലാല്‍ പി.പി, തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിലെ അനഘ ഗോപന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മേഖലാ കേന്ദ്രം അഡീഷണല്‍ ഡയരക്ടര്‍ സി രാധാകൃഷ്ണന്‍ വിതരണം ചെയ്തു.