എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് വിലാസിനി അന്തരിച്ചു
എഡിറ്റര്‍
Thursday 28th November 2013 2:35pm

kozhikkode-vilasini

കോഴിക്കോട്: പ്രശസ്ത നാടക-സിനിമാ നടി കോഴിക്കോട് വിലാസിനി എന്ന തുരുത്തിയാട് വിലാസിനി (55) നിര്യാതയായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അഞ്ഞൂറോളം നാടകങ്ങളിലും നൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഒരു പിടി മണ്ണായിരുന്നു ആദ്യ സിനിമ.

ഐ.വി ശശിയുടെ അനുബന്ധം, ആവനാഴി, അങ്ങാടിക്കപ്പുറം, നാല്‍ക്കവല, അഹിംസ, ഒരേ തൂവല്‍പക്ഷികള്‍, പടിപ്പുര തുടങ്ങിയ സിനിമകളിലെല്ലാം വേഷമിട്ടു.

അല്പനാളത്തെ ഇടവേളയ്ക്ക് ശേഷം സ്‌നേഹ വീട്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും വെള്ളിത്തിരയില്‍ സജീവമായി.  പൊട്ടാസ് ബോംബാണ് അവസാന ചിത്രം.

1996 ല്‍ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയായിരുന്നു രംഗത്തെത്തിയത്.

ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി വരെ വിലാസിനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു മകനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. ഒരു മകളുമുണ്ട്.

Advertisement