എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് സ്‌കൂള്‍വളപ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു
എഡിറ്റര്‍
Friday 14th July 2017 11:43am

കോഴിക്കോട്: മടവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മടവൂര്‍ സി.എം സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മജീദാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ ഷംസുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍ വളപ്പില്‍ കയറിയെത്തിയ ആള്‍ കുട്ടിയെ കുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് റിപ്പോര്‍ട്ട്.


Dont Miss ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നല്ല ഷെയ്പ്പാണല്ലോ’ എന്ന് ട്രംപ്: വീഡിയോ കാണാം


രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ സ്‌കൂള്‍ വളപ്പിലെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ കുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട് സ്വദേശിയായ കുട്ടി ഈ സ്‌കൂളില്‍ നിന്ന് പഠിക്കുകയായിരുന്നു. മഖാം പരിസരത്ത് മാനസിക പ്രശ്‌നമുള്ളയാളുകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

1991 ല്‍ മരണപ്പെട്ട സി.എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന (സി.എം മടവൂര്‍) ന്റെ ഖബര്‍ സ്ഥലം കേരള മുസ്‌ലീങ്ങള്‍ക്കിടയിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്.

Advertisement