തിരുവനന്തപുരം: കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിലെ ലേഡീസ് ടോയ്‌ലെറ്റില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ ചെറിയ കുട്ടിയുടെ ദൃശ്യങ്ങളും. മൊബൈല്‍ ക്യാമറ തിരുവനന്തപുരത്ത് വെച്ച് സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയിലാണ്  ഇതു കണ്ടെത്തിയത്.

പ്രതി അഖില്‍ ജോസിനെതിരെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയതിനും കേസെടുത്തു. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്. സാഗര്‍ ഹോട്ടലിലെ ടോയ്‌ലെറ്റില്‍ സ്ഥാപിച്ച മൊബൈല്‍ ഒളിക്യാമറ ഒരു മണിക്കൂര്‍ 48 മിനിറ്റ് പ്രവര്‍ത്തിച്ചതായി പരിശോധനയില്‍ കണ്ടത്തിയിട്ടുണ്ട്.

Subscribe Us: