കോഴിക്കോട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ജംഷാദിനെയാണ് കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ജംഷാദ് കടന്നു പിടിക്കുന്ന ദൃശ്യം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Subscribe Us:

വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ കൊയിലാണ്ടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 354ാം വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.


Dont Miss മെര്‍സല്‍ വിവാദത്തില്‍ രാഹുല്‍ ഇൗശ്വറിനെ പൊളിച്ച് ജി.എസ് പ്രദീപിന്റെ ഗ്രാന്റ് അരങ്ങേറ്റം; മാങ്ങയുടെ പുഴുക്കുത്ത് പറയുമ്പോള്‍ അയലത്തെ ചക്കയെകുറിച്ച് പറയുന്നവരാണ് ഫാഷിസ്റ്റുകള്‍


വൈ.എം.സി.എ റോഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. വിജനമായ ഇടവഴിയിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു.

ബലപ്രയോഗത്തിനിടയില്‍ യുവതി നിലത്ത് വീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതോടെ ഇയാള്‍ പിറകിലേക്ക് ഓടി മറഞ്ഞു.

തൊട്ടടുത്ത സിസിടിവിയിലെ ദൃശ്യങ്ങള്‍ നവ മാധ്യങ്ങളിലീല്‍ ചര്‍ച്ചയായതോടെ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പട്ടാപ്പകല്‍ റോഡിലെ പീഡനശ്രമം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിയെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലൂടെയും ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പ്രതിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് ഇയാളെ കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു.