depressionകോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ചേവരമ്പലം തോട്ടില്‍പ്പീടിക പണ്ടാരക്കണ്ടി വീട്ടില്‍ ജയപ്രകാശ്(40), ഭാര്യ സുചിത്ര (38), മകന്‍ ഉണ്ണിക്കുട്ടന്‍ (15) എന്നിവരെയാണു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെപ്തംബര്‍ 29നായിരുന്നു ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഹോട്ടല്‍ ഉടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ കതകു പൊളിച്ചു പരിശോധന നടത്തിയപ്പോളാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുചിത്രയുടെ മൃതദേഹം ബാത്ത് റൂമിലും ജയപ്രകാശന്റെയും ഉണ്ണിക്കുട്ടന്റേയും മൃതദേഹം കട്ടിലിലുമായിരുന്നു. മെഡിക്കല്‍ കോളെജ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.