കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ അശോകപുരും ജങ്ഷനിലെ പി.ആര്‍ നമ്പ്യാര്‍റോഡില്‍ വളര്‍ത്തിയ മൂന്ന് മാസം വളര്‍ച്ചയുള്ള കഞ്ചാവുചെടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബുവിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.


Dont Miss ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം 


പരിസരത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഞ്ചാവുചെടി വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി.

പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ ടി. രമേഷ്, സി.സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.പി രാജേഷ്, കെ. ഗംഗാധരന്‍, പി. ബാബു തുടങ്ങിയവരും പങ്കെടുത്തു.