എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം
എഡിറ്റര്‍
Friday 15th November 2013 12:18pm

kozhikkode

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടത്തിയ ഹര്‍ത്താലിനിടെ സംഘര്‍ഷം.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടക്കുന്നത്.

യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

താമരശ്ശേരിയില്‍ പ്രതിഷേധത്തിനിടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. മാധ്യമ സ്ഥാപനങ്ങളുടെ ക്യാമറകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടന്നു.

വനംവകുപ്പിന്റെ മൂന്ന് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Advertisement