എഡിറ്റര്‍
എഡിറ്റര്‍
ഭവന പദ്ധതിയുടെ സമര്‍പ്പണത്തില്‍ ഒ.ഐ.സി.സി. പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു
എഡിറ്റര്‍
Thursday 18th May 2017 2:38pm

റിയാദ്: കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാജി സ്‌നേഹ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ‘തല ചായ്ക്കാനൊരിടം’ എന്നെ ആശയവുമായി ജാതി ഭേത വിത്യാസമില്ലാതെ അര്‍ഹരായ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം തല ചായ്ക്കാനൊരിടം എന്നെ പദ്ധതിയുടെ ഭാഗമായി മാവൂരില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി.

ചടങ്ങില്‍ എം. കെ. രാഘവന്‍ എം. പി, റ്റി. സിദ്ദിക്ക്, എന്‍. സുബ്രമണ്യന്‍, കോഴിക്കോട് ഒ ഐ സി സി പ്രസിഡന്റ് മുനീര്‍ കോക്കല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേയും ഭവന പദ്ധതിക്ക് തുടക്കം കുറിച്ചു.

ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്ഹ ഹാഫ് മൂണില്‍ വെച്ച് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.നാഷണല്‍ കമ്മറ്റി വൈ : പ്രസിഡന്റും ഭവന പദ്ധതി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് കോഴിക്കോട് സിറ്റി ഫ്‌ലവര്‍ സി.ഇ.ഒ ഫസല്‍ റഹ്മാന് മധുരം നല്‍കി ഉല്‍ഘാടനം ചെയ്തു.

റൂബി മാര്‍ക്കോസ് ജമാല്‍ എരഞ്ഞിമാവ്,അബ്ദുറഹിമാന്‍ കീഴിയരിയ്യൂര്‍, ഒമര്‍ ഷരീഫ്, ഷഫാദ് അത്തോളി, റഫീഖ് എരഞ്ഞിമാവ്, ജംഷീര്‍ മണാശ്ശേരി, മാസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു.ആക്ടിംഗ് പ്രസിഡന്റ് മോഹന്‍ ദാസ് വടകര അദ്ധ്യക്ഷത വഹിച്ചു.

ഭവന പദ്ധതി ജനറല്‍ കണ്‍വീനര്‍ നവാസ് വെള്ളിമാടുക്കുന്ന് ആമുഖ പ്രഭാഷണം നടത്തി.സിറ്റി ഫ്‌ലവര്‍ സി.ഇ.ഒ ഫസല്‍ റഹ്മാന്‍, റിംഫ് പ്രതിനിധി ഉബൈദ് എടവണ്ണ എന്നിവര്‍ വിശിഷ്ഠാതിഥികളായി. ഷമീര്‍ ബാബു ഭവന പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഒ.ഐ.സി.സി. ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഷാജി കുന്നിക്കോട്, ഇസ്മായില്‍ എരുമേലി, ഷാജി സോന, മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സജി കായംങ്കുളം, സലീം കളക്കര, ഷഫീഖ് കിനാലൂര്‍, അഷ്‌ക്കര്‍ കണ്ണൂര്‍, യഹ്യയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ബെന്നി വാടാനപ്പള്ളി, മുസ്തഫ പാണ്ടിക്കാട്, ഹാഷിം കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എം.ടി.ഹര്‍ഷദ് സ്വാഗതവും, അമേഷ് എലത്തൂര്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ കരീം കൊടുവള്ളി,അശ്‌റഫ് മേച്ചീരി, ഷിനു കൊയിലാണ്ടി, സന്‍ജ്ജീര്‍ കോലിയോട്ട്, ഷിഹാബ് കൈതപ്പൊയില്‍, നിഷാദ് ഗോതമ്പ റോഡ്, ജാബിര്‍ പൂനൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement