റിയാദ്: ക്യാന്‍സര്‍, ലുക്കിമിയ, വൃക്ക രോഗങ്ങള്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള പരിചരണവും തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് ഭഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെഭ കീഴിലുള്ള സംരഭമായ ഭകെയര്‍ ഹോമിന്റെ നിര്‍മ്മാണത്തിനു റിയാദ് കേളി സാംസ്‌കാരിക വേദിയുടെ സഹായ ഹസ്തം.

വേദിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സഹായധനം സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായം സ്വരൂപിക്കുന്നതിനായി രൂപീകരിച്ച ഭഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ പിവി അജ്മല്‍, ട്രഷറര്‍ ആദം ഓജി എന്നിവര്‍ക്ക് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍ കൈമാറി. ബത്ത പാരഗണ്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളിക്കുന്നം അധ്യക്ഷനായിരുന്നു.

കേളി സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതം പറഞ്ഞു. ഭഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ പിവി അജ്മല്‍ കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ട്രസ്റ്റ് ട്രഷറര്‍ ആദം ഓജി, കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി ജോ: സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ എന്നിവരും സംസാരിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ എന്നിവക്കും ചടങ്ങില്‍ പങ്കെടുത്തു. കെയര്‍ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിഡിയോ പ്രദര്‍ശനവും നടന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്