Categories

കോഴിക്കോട് ബൂത്തില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ 61ാം വാര്‍ഡില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം. നാലാം നമ്പര്‍ ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യേറ്റമുണ്ടായത്.

വോട്ടു ചെയ്യാനെത്തിയ സ്ത്രീ അന്ധയാണെന്നും അല്ലെന്നുമുള്ള വാക്കുതര്‍ക്കമാണുണ്ടയത്. ഇവരെ സഹായിക്കാന്‍ ഒരാള്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ത്രീ അന്ധയല്ലെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയത്. പോലീസും നേതാക്കളും ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.