Categories

Headlines

ഇരട്ട സ്‌ഫോടനം: രഹസ്യ വിചാരണ വേണമെന്ന് എന്‍.ഐ.എ

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന് ഐ.എന്‍.എ. എന്‍.ഐ.എ ആവശ്യം കോടതിയെ അറിയിക്കും. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണിത്. മറ്റ് തീവ്രവാദക്കേസുകളിലും രഹസ്യ വിചാരണ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെപ്പെടും.

നിലവില്‍ അഞ്ചുകേസുകളാണ് കേരളത്തില്‍ എന്‍ ഐ എ അന്വേഷിക്കുന്നത്. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം പതിനാലിന് സമര്‍പ്പിക്കും.

നേരത്തേ കോഴിക്കോട് ഇരട്ടബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിനേയും ഷഫാസിനേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കോടതിയുടെ അനുമതിയിലില്ലാതെ ഇരുവരെയും തെളിവെടുപ്പിനായി കര്‍ണാടകത്തിലേക്ക് കൊണ്ടുപോകരുതെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.