കൊച്ചി: കോഴിക്കോട്ട് ഇരട്ടസ്‌ഫോടനക്കേസിലെ രണ്ടുപ്രതികളെയും കൊച്ചിയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പ്രതികളായ അസര്‍, പി പി യൂസുഫ് എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ അപേക്ഷയിലാണ് കോടതിയുടെ നടപടി.

കേസിലെ രണ്ടാംപ്രതിയാണ് അസര്‍. യൂസുഫ് എട്ടാം പ്രതിയും. ഇരുവരും സൗദി അറേബ്യയിലെക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടത്.