കോഴിക്കോട്: രാമനാട്ടുകരയ്ക്ക് സമീപം പൊറ്റപ്പടി ജങ്ഷനില്‍ മിനി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നോവയിലെ യാത്രക്കാരായ അടൂര്‍ ശ്രീകൃഷ്ണ നിലയത്തില്‍ രാജലക്ഷ്മി, മക്കളായ ശ്രീലക്ഷ്മി (10), ഐശ്വര്യ (8) എന്നിവരാണ് മരിച്ചത്.

Ads By Google

പത്തനംതിട്ടയില്‍ നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.30 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പന്തീരാങ്കാവില്‍ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. കാറില്‍ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.