Categories

കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിനു അഭിമാന വിജയം

2015ലെ തദ്ദേശസ്വയംഭരണ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം : വാര്‍ത്ത വായിക്കുക
കൊയിലാണ്ടി: സംസ്ഥാനത്ത് ആകെ വീശിയ ഇടത് വിരുദ്ധതരംഗത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി കൊയിലാണ്ടി നഗരസഭയില്‍ നാലമതും അധികാരത്തിലെത്താനായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആഭിമാന വിജയമായി. ആകെയുള്ള 44 സീറ്റുകളില്‍ 27 സീറ്റുകളും നേടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം നിലനിര്‍ത്തിയത്. അതേ സമയം സംസ്ഥാനത്തെ പ്രത്യേക അനുകൂല സാഹചര്യത്തിലും യു.ഡി.എഫിന് 14 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. 3 സീറ്റുകളിലാണ് ബി.ജെ.പി നേട്ടമുണ്ടാക്കിയത്.

ഐക്യ ജനാധിപത്യ മുന്നണിക്ക് തീരദേശ മേഖലയിലാണ് അല്‍പമെങ്കിലും നിലമെച്ചപ്പെടുത്താനായത്. യുഡിഎഫില്‍ മുസ്‌ലിം ലീഗാണ് നിലമെച്ചപ്പെടുത്തിയ ഘടകകക്ഷി. കഴിഞ്ഞ തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂടയുണ്ടായിരുന്ന ഐ.എന്‍.എല്ലിനും, മുരളി വിഭാഗം കോണ്‍ഗ്രസിനും നിര്‍ണ്ണായക സ്വാധീനമുള്ള ഇടമായാണ് കൊയിലാണ്ടി നഗരസഭ പരിഗണിക്കപ്പെടുന്നത്. ഇതും ഇടതു മുന്നണിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. അതേ സമയം തന്നെ ഇരു വിഭാഗവും ബി.ജെ.പി ബന്ധം പരസ്പരം ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ തവണ കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന കെ.ദാസനും സി.പി.ഐ.എം എരിയ കമ്മറ്റി സെക്രട്ടറി എന്‍ വി ബാലകൃഷ്ണനും പാര്‍ട്ടിയേയും മുന്നണിയേയും വിജയത്തിക്കാനായതില്‍ ആശ്വസിക്കാനാവും. വിഭാഗിയക്കതീതമായി പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ ഇരുവരും വിജയിച്ചു. പുതുതായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളിലൂടെ മാത്രം കോഴിക്കോട് കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനയപ്പോഴാണ് കൊയിലാണ്ടിയിലെ ഈ വിജയം.

കൊയിലാണ്ടി നഗരസഭയിലെ ഇടത് വിജയത്തിന് പിന്നില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ തങ്ങള്‍ ഉള്‍പ്പെടയുള്ള മതേതര കക്ഷികളുമായി മാത്രം സഹകരിച്ചാണ് കൊയിലാണ്ടി നഗരസഭയില്‍ ഇടതു മുന്നണി നേട്ടമുണ്ടാക്കിയതെന്നും എന്നാല്‍ ഇത്തവണ സി.പി.ഐ.എം ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നാണ് ഭരണം നിലനിര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

Koilandy Municipality – Candidate with First Position / Declared in Wards
Ward CanCode Name Party PartyGroup Vote
 

1 INDIRA TEACHER CPI(M) LDF 543
 

1 U V VASANTHA CPI(M) LDF 495
 

3 K V SHEEJA CPI(M) LDF 610
 

1 K GANGADHARAN CPI(M) LDF 522
 

3 SUJATHA V V CPI(M) LDF 659
 

4 VINOD KUMAR K K BJP BJP+ 453
 

1 T C ANITHA BJP BJP+ 514
 

2 RAJEESH VENGALATHUKANDY INC UDF 548
 

1 T PRASANNA CPI(M) LDF 670
 

1 ISMAIL P K CPI(M) LDF 670
 

4 SUDHEESH A P CPI(M) LDF 547
 

4 P RATNAVALLI TEACHER INC UDF 501
 

2 P V MADHAVAN CPI(M) LDF 573
 

1 PRAJILA C CPI(M) LDF 634
 

1 ISMAYIL T V THEKKETHAIVALAPPIL ML UDF 657
 

4 K SANTHA TEACHER CPI(M) LDF 549
 

4 PAYATTUVALAPPIL MANOJ INC UDF 568
 

4 A SUJATHA CPI(M) LDF 582
 

2 V P IBRAHIMKUTTY ML UDF 515
 

2 A ASEES MASTER ML UDF 701
 

2 M M VIJAYA CPI(M) LDF 548
 

1 VALSARAJ INC UDF 512
 

2 M T SANTHOSH CPI(M) LDF 527
 

2 KALLANKOTTU BHASKARAN CPI(M) LDF 607
 

1 PUNATHIL JAMAL INC UDF 563
 

1 C P KARUNAN INC UDF 548
 

1 T PUSHPA CPI(M) LDF 481
 

2 NAJEEB K M ML UDF 690
 

1 A M SHYMA CPI(M) LDF 499
 

1 USHA K CPI(M) LDF 540
 

1 T K CHANDRAN CPI(M) LDF 435
 

1 K OMANA CPI LDF 614
 

1 BALAKRISHNAN PANDARAKKANDY CPI(M) LDF 497
 

3 T K RAJESH CPI(M) LDF 627
 

1 VATTAMPURATHTHAZHEKUNI MEENAKSHI INC UDF 491
 

5 SHYJA SREELAKAM INC UDF 432
 

1 V ANITHA CPI(M) LDF 608
 

1 BEENA PULLERIKKANDY CPI(M) LDF 357
 

1 SUDHA KIZHAKKEPPATTU CPI(M) LDF 384
 

3 SAHEERA C K ML UDF 625
 

1 R K ANIL KUMAR CPI(M) LDF 592
 

4 N V RAVEENDRAN CPI(M) LDF 521
 

3 JAYAN V K BJP BJP+ 688
 

2 AREEKKAL SHEEBA INC UDF 726

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.