കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയില്‍ പതിനേഴാം മൈലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.  ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ ചെറുകുന്നം സ്വദേശികളായ ഗിരീഷ്, ദിനേശ് കുമാര്‍ എന്നിവരാണ് മരിച്ചത്. ദിനേശ് കുമാറിന്‍റെ ഭാര്യയുടെ പിതാവിനാണ് അപടത്തില്‍ പരിക്കേറ്റത്.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇന്ന് പുലര്‍ച്ചെ ഇന്‍ഡിക്ക കാറും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.