കോഴിക്കോട്: കൊയിലാണ്ടിയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. നഗരസഭ അധ്യക്ഷ കെ ശാന്തയുടെ വീടിനു നേരെ അക്രമികള്‍ ബോംബേറുനടത്തി. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ബാലകൃഷ്ണന്റെ ഭാര്യയാണ് ശാന്ത. അതിനിടെ വിയ്യൂരില്‍ ഒരുസംഘമാളുകള്‍ ബി ജെ പി പ്രവര്‍ത്തകയെ വെട്ടിപരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബോംബേറിനെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭാപരിസരത്ത് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. നേരത്തേ നടന്ന രാഷ്ട്രീയസംഘട്ടനങ്ങളുടെ തുടര്‍ച്ചയാണ് പ്രശ്‌നങ്ങളെന്ന് പോലീസ് സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സി.പി.ഐ.എമ്മിലെയും ബി.ജെ.പിയിലെയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.