നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ദാസന് കൊയിലാണ്ടി എന്‍.ആര്‍.ഐ. ഫോറം അനുമോദനം രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷാര്‍ജയില്‍ വച്ച് നടന്ന ചടങ്ങില്‍ റിയാസ് ഹൈദര്‍ അധ്യക്ഷത വഹിച്ചു. കെ.അഫ്‌സല്‍, രതീഷ് നായര്‍, ഹാഷിം പുന്നക്കല്‍, ദിനേശ് നായര്‍, ലിനീഷ് കൈതോയില്‍, ദേവാനന്ദ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയെടുത്ത പൂക്കാട് കലാലയത്തിലെ ‘നെല്ല്’ (മികച്ച നാടകം) മനോജ് നാരായണന്‍ (മികച്ച സംവിധായകന്‍), ജയ (മികച്ച നടി), ശശി കോട്ട് (മികച്ച പശ്ചാത്തല ചിത്രം), യു.കെ. രാഘവന്‍ (മികച്ച വസ്ത്രാലങ്കാരം), ബാലറാം (മികച്ച രണ്ടാമത്തെ നടന്‍) എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു.

കൊയിലാണ്ടി എന്‍.ആര്‍. ഐ. ഫോറത്തിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി മുസ്തഫ പൂക്കാട് തിരഞ്ഞെടുക്കപ്പെട്ടു.