എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടി വിഭാഗീയത: നഗരസഭ അദ്ധ്യക്ഷ കെ.ശാന്ത രാജി പിന്‍വലിച്ചു
എഡിറ്റര്‍
Monday 13th January 2014 5:39pm

c.p.i.m

കോഴിക്കോട്: സി.പി.ഐ.എമ്മിലെ വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷ സ്ഥാനം രാജി വച്ച കെ. ശാന്ത രാജി പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് രാജി പിന്‍വലിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

പ്രധാന ആവശ്യം പാര്‍ട്ടി അംഗീകരിച്ചതുകൊണ്ടാണ് രാജി പിന്‍വലിച്ചതെന്ന് വിമത നേതാക്കള്‍ പറഞ്ഞു, സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

അതേ സമയം ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദിനെ മാറ്റില്ലെന്നും പാര്‍ട്ടി തീരുമാനം നടപ്പാക്കുമെന്നും സി.പി.ഐ.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.

മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതിനത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

എന്‍.വി ബാലകൃഷ്ണനെതിരായ നടപടിയില്‍ ഭാര്യയെന്ന നിലയില്‍ വിയോജിപ്പുണ്ടെങ്കിലും പാര്‍ട്ടി നടപടിയെന്ന നിലയില്‍ അത് അംഗീകരിക്കുന്നതായും ശാന്ത പറഞ്ഞു.

കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജില്ലാ നേതൃത്വത്തെ കുഴക്കിയിരുന്നത്.

പാര്‍ട്ടിയ്‌ക്കെതിരായി ലേഖനങ്ങളെഴുതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭാ അധ്യക്ഷയുമായ കെ.ശാന്തയും നിരവധി നഗരസഭാ കൗണ്‍സിലര്‍മാരും ഇതില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു.

Advertisement