എഡിറ്റര്‍
എഡിറ്റര്‍
കോവളം കൊട്ടാരം: സര്‍വകക്ഷിയോഗം മാറ്റിവെച്ചു
എഡിറ്റര്‍
Friday 9th November 2012 2:01pm

തിരുവനന്തപുരം: കോവളം കൊട്ടാരം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 12 ന് സര്‍ക്കാര്‍ വിളിച്ചിരുന്ന സര്‍വകക്ഷിയോഗം മാറ്റിവെച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കോവളം കൊട്ടാരം സംബന്ധിച്ച വിഷയത്തില്‍ തനിയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് സര്‍വകക്ഷിയോഗത്തില്‍ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷിയോഗത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് ലഭിച്ച നോട്ട് തന്റെ അറിവോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads By Google

കോവളം കൊട്ടാരം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വ്യക്തമായ നിയമോപദേശം ലഭിക്കാഞ്ഞതിനാലാണ് യോഗം മാറ്റിവെക്കുന്നത്.

കൊട്ടാരത്തിന്റെയും അനുബന്ധ സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊട്ടാരം ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇതിനെ ഉടമ ചോദ്യം ചെയ്യുകയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisement