എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം: ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് വിവരം മറച്ചുവെച്ചതെന്ന് പെണ്‍കുട്ടി
എഡിറ്റര്‍
Wednesday 1st March 2017 11:30am

കൊട്ടിയൂര്‍: പീഡനവിവരം അതിരൂപതയിലുള്ള ചിലര്‍ അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സംഭവം വേണ്ട സ്ഥലത്ത് തന്നെ അറിയിച്ചിരുന്നു. എന്നെ ഉപദ്രവിച്ചവ വൈദികനെതിരെ അതിരൂപതാ തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു.

സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍ നിര്‍ദേശിച്ചതിനാലാണ് സംഭവം മറച്ചുവെച്ചത്. സംഭവത്തെ കുറിച്ച് പുറത്താരോടും പറഞ്ഞില്ല. മറ്റാരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തി.


Dont Miss നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു


സംഭവമറിഞ്ഞ് എത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതരോടും പൊലീസിനോടും സംഭവത്തിന് ഉത്തരവാദി തന്റെ പിതാവാണെന്നാണ് ആദ്യം മൊഴി നല്‍കിയത്. സഭയേയും വൈദികനേയും രക്ഷിക്കാനായിരുന്നു ഇ്ത്.

നിരപരാധിയായ തന്റെ പിതാവ് ജയിലിലാകുമെന്ന് മനസിലായതോടെ യഥാര്‍ത്ഥ സംഭവം പൊലീസിനോട് പറയുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

പള്ളിമേടയോട് ചേര്‍ന്ന് വികാരി താമസിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് തന്നെ ഉപദ്രവിച്ചത്. സഹോദരനൊപ്പം പള്ളിയില്‍ പോയപ്പോഴാണ് താന്‍ ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ നേരത്തെ പോയെന്നും മഴ ശമിക്കാന്‍ പള്ളിയില്‍ കാത്തുനിന്ന തന്നെ കമ്പ്യൂട്ടര്‍ നന്നാക്കാനാണെന്ന വ്യാജേന റോബിന്‍ വടക്കുഞ്ചേരി അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

ഗര്‍ഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം. കുഞ്ഞിനെ തന്നെ കാണിച്ചിരുന്നു. തത്ക്കാലം മറ്റൊരിടത്തേക്ക് മാറ്റാമെന്നും പിന്നീട് തിരിച്ചുനല്‍കാമെന്ന ഉറപ്പിലുമാണ് കുഞ്ഞിനെ മാറ്റിയത്. കുഞ്ഞ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.

Advertisement