എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം; ഫാദര്‍ തേരകത്തേയും സിസ്റ്റര്‍ ബെറ്റിയെയും പ്രതി ചേര്‍ത്തു
എഡിറ്റര്‍
Wednesday 8th March 2017 10:53pm

 

കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ വയനാട് സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി കേസില്‍ പ്രതിചേര്‍ത്തു. വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെയാണ്‌കേസില്‍ പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്.


Also read കൊച്ചിയില്‍ നാളെ വീണ്ടും ‘കിസ് ഓഫ് ലവ്’; പ്രതിഷേധം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ 


പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുഞ്ഞിനെ ദത്തു കേന്ദ്രത്തില്‍ സ്വീകരിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനെട്ട് വയസായെന്നാണ് പെണ്‍കുട്ടി എഴുതി നല്‍കിയിരുന്നതെന്നാണ് തേരകം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നതെങ്കിലും ദത്തെടുക്കല്‍ നടപടി മാനദണ്ഡം പാലിച്ചല്ലെന്നും കാര്യങ്ങള്‍ വേണ്ട വിധത്തില്‍ പരിശോധിച്ചില്ലെന്നും വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി.

ഫാദര്‍ തേരകത്തെപ്പോലെ സിസ്റ്റര്‍ ബെറ്റിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി നിയമവിരുദ്ധമായാണ് വിഷയത്തില്‍ പ്രവര്‍ത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇന്നലെ സമിതി പിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Advertisement