കോട്ടയം: നഗരസഭാ വൈസ്‌ചെയര്‍മാന്‍ ജോമോന്‍ തോമസ് (42) തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഭാര്യ എലിസബത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ജോമോന്റെ മരണം സംഭവിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജോമോന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അഞ്ചുവര്‍ഷം ജോമോന്‍ വൈസ്‌ചെയര്‍മാനായി തുടരുകയായിരുന്നു.