കോട്ടയം: വടവാതൂരില്‍ മാലിന്യവുമായി വന്ന് നഗരസഭാ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാലിന്യങ്ങള്‍ കാരണം ജീവിക്കാന്‍ കഴിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ ലോറികള്‍ തടഞ്ഞത്.

കഴിഞ്ഞ ഏഴുദിവസാമായി കോട്ടയം നഗരത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാനാവാതെ കിടക്കുകയായിരുന്നു. ഇതിനിടെ നഗരസഭ ഹൈക്കോടതിയെ സമീപിക്കുകയും പോലീസ് സഹായത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉത്തരവിടുകയായിരുന്നു.കോട്ടയം നഗരത്തിലെ മാലിന്യങ്ങള്‍ കഴിഞ്ഞ 30 വര്‍ഷമായി ഇവിടെയാണ് സംസ്ക്കരിക്കുന്നത്.