കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധനക്കായി മെഡിക്കല്‍ സംഘം ഇന്ന് വീണ്ടുമെത്തും. കഴിഞ്ഞമാസം നടന്ന പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടക്കുന്നത്.

ഡോക്ടര്‍മാരുടേയും ജീവനക്കാരുടെയും അപര്യാപ്തതയുടെ മറ്റ് പോരായ്മകളും കഴിഞ്ഞമാസം നടന്ന കൗണ്‍സില്‍ പരിശോധനയില്‍ കണ്ടെത്തിയത്. കൗണ്‍സില്‍ പരിശോധനക്കു മുന്നോടിയായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ 70 ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ താല്‍ക്കാലികമായി എത്തിയിട്ടുണ്ട്.