Categories

സി എം എസ്: ജെയ്ക തോമസിന് പരീക്ഷയെഴുതാം

കോട്ടയം: സി എം എസ് കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി ജെയ്ക് സി തോമസിന് പ്രൈവറ്റായി പഠിച്ച് പരീക്ഷയെഴുതാന്‍ എം ജി സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അനുവദിച്ചു. അടുത്തവര്‍ഷം മാര്‍ച്ചില്‍ മാത്രമേ ജെയ്കിന് പരീക്ഷയെഴുതാനാവൂ. ജെയ്കിന് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രക്ഷോഭം നടത്തിയിരുന്നു.

നേരത്തെ എസ് എഫ് ഐ നേതൃത്വവും കോളേജ് മാനേജ്‌മെന്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജെയ്കിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാമെന്ന് ധാരണയായിരുന്നു. ഇതുപ്രകാരം പരീക്ഷ എഴുതുന്ന സമയത്തുമാത്രമേ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കോളേജ് മാനേജ്‌മെന്റ് സര്‍വ്വകലാശാലക്കയച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന എസ് എഫ് ഐയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.