കൊട്ടാരക്കര: അധ്യാപകനെ ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയതായും ശാസ്ത്രീയ പരിശോധനകളിലൂടെ കേസ് തെളിയിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അധ്യാപകന്റെ ഭാര്യയുടെ പരാതി ഗൗരവമായി കാണുന്നുവെന്നും അതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അധ്യാപകന്റെ ഭാര്യ ഗീത ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.