കൊല്ലം:കൊട്ടാരക്കരയ്ക്കടുത്ത് സദാനന്ദപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മൂന്നാര്‍-തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

കനത്ത മഴകാരണം റോഡില്‍ വെള്ളം നിറഞ്ഞിരുന്നു. ഈ ഭാഗത്തെ ഹമ്പില്‍ കയറിയാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശേഷിക്കുന്നവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.