എഡിറ്റര്‍
എഡിറ്റര്‍
കൊട്ടാരക്കര മാര്‍ ഇവാനിയേസ് സ്‌കൂളില്‍ ഏഴാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; മര്‍ദ്ദനം പ്രിന്‍സിപ്പലിന്റെ മുറിയില്‍
എഡിറ്റര്‍
Friday 17th February 2017 4:20pm

 

കൊട്ടാരക്കര: കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയേസ് സ്‌കൂളില്‍ ഏഴാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബേലാണ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ മര്‍ദ്ദനത്തിനിരയായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് ആബേല്‍ പറയുന്നത്. ആബേലിനൊപ്പം മറ്റു നാലുകുട്ടികളെയും മര്‍ദ്ദനത്തിനിരയാക്കിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ ഇതുവരെ തയ്യാറായിട്ടില്ല.

Advertisement