Administrator
Administrator
കോട്ടയ്ക്കല്‍ ശിവരാമന്‍ ഓര്‍മ്മയായി
Administrator
Tuesday 20th July 2010 8:34am

kottakkal sivaraman passed awayകാറല്‍മണ്ണ : പ്രശസ്ത കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്നലെ രാത്രി 10:30ന് കാറല്‍മണ്ണയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു അദ്ദേഹം.

കഥകളി അരങ്ങിലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കിയ അദ്ദേഹം 12-ാമത്തെ വയസ്സില്‍ അമ്മാവനായ വാഴേങ്കട കുഞ്ചുനായര്‍ ആശന്റെ കീഴിലാണ് കഥകളി പഠനം ആരംഭിച്ചത്. നളചരിതത്തിലെ ദമയന്തിയെ അവതരിപ്പിച്ച് കഥകളിയരങ്ങില്‍ ശിവരാമന്‍ ഏറെ ശ്രദ്ധ നേടി. സീത, പാഞ്ചാലി, ലളിത, ഉര്‍വ്വശി, മോഹിനി, സൈരന്ധ്രി,
കുന്തി, ചന്ദ്രലേഖ, ദേവയാനി, തുടങ്ങിയ പ്രസിദ്ധ സ്ത്രീവേഷങ്ങളും അദ്ദേഹം അരങ്ങിലെത്തിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ കളിയരങ്ങളിലെ സ്ത്രീരത്‌നം, 2009 ലെ സംസ്ഥാന സര്‍ക്കാര്‍ കഥകളി പുരസ്‌കാരം, കലാമണ്ഡലത്തിലെ പ്രഥമ കലാരത്‌നം പുരസ്‌കാരം, കേന്ദ്രകേരള സംഗീതനാടക അക്കാമദി അവാര്‍ഡ്, കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായ തൃപ്പൂണിത്തുറ ജെ.ടി. പാര്‍ക്ക് ഫൗണ്ടേഷന്റെ കഥകളി ഫെല്ലോഷിപ്പ,് കളഹംസം പുരസ്‌കാരം, വെണ്മണി ഹരിദാസ് പുരസ്‌കാരം, വെള്ളിനേഴി ദേവീ പ്രസാദം ട്രസ്റ്റ് അവാര്‍ഡ്, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ചെര്‍പ്പുളശ്ശേരി മാധവത്തൊടിയില്‍ ഭവാനിയാണ് ഭാര്യ. സുജാത, അമ്പിളി, ഗിരീഷ് എന്നിവര്‍ മക്കളും കെ. മധു, കോങ്ങാട് മഠം രാമകൃഷ്ണന്‍ , സുനിത എന്നിവര്‍ മരുമക്കലുമാണ്.

Advertisement