Administrator
Administrator
കോതമംഗലം: മൊഴി തിരുത്തിയതിന്റെ രേഖകള്‍ പുറത്തായി
Administrator
Saturday 19th February 2011 7:37pm

സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ്

പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചതായി കോതമംഗലം പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴി പുറത്തായി. മൊഴിയില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെയും പേര് പെണ്‍കുട്ടി വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ പിന്നീട് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി ഇത് തിരുത്തുകയായിരുന്നു.

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും സര്‍ക്കസ് കമ്പിനയിലെ അഷറഫ് എന്ന യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവെച്ചുമെന്നുമായിരുന്നു മൊഴിയില്‍ പറഞ്ഞത്.

പെണ്‍കുട്ടിയുടെ 15-20 വയസ്സിനിടയിലായിരുന്നു പീഡനം. 1997 ഒക്‌ടോബര്‍ ഒമ്പതിന് മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ജഡ്ജിക്കു മുന്‍പാകെ സിആര്‍പിസി 164 പ്രകാരമാണ് പെണ്‍കുട്ടി രണ്ട് മുന്‍മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കിയത്.

തിരുവന്തപുരത്തെ സോണിയുടെ വാടക വീട്ടില്‍ പൂട്ടിയിട്ടു. അവിടെ വെച്ച് 5-8 പേര്‍ പീഢിപ്പിച്ചു. അവരില്‍ ഒന്ന് കുഞ്ഞാലിക്കുട്ടി, മന്ത്രി എസ് കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ബാക്കിയുള്ളവരെ അറിയില്ല. ഇതാണ് മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴി.

മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴികൊടുക്കുന്നതിന് മുന്‍പ് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴിയിലും പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിയുടെയും കൃഷ്ണകുമാറിന്റെയും പേര് പറഞ്ഞിട്ടിണ്ട്.

മൊഴിയുടെ ഭാഗം താഴെ

അതേസമയം മൂവാറ്റുപുഴ ഡി.വൈ.എസ്.പിയായിരുന്ന ഹെന്‍ട്രി ജോണ്‍സന്‍ 98 ഏപ്രില്‍ 20ന് രേഖപ്പെടുത്തിയ മറ്റൊരു മൊഴിയില്‍ പെണ്‍കുട്ടി മൊഴി തിരുത്തുകയായിരുന്നു. ഈ മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെയോ കൃഷ്ണകുമാറിന്റെയോ പേര് പറയാതെ വളരെ അവ്യക്തമായ മൊഴിയാണ് നല്‍കുന്നത്. പണം നല്‍കിയാണ് പെണ്‍കുട്ടി മൊഴിമാറ്റയതെന്നാണ് ആരോപണമുള്ളത്.

കുഞ്ഞാലിക്കുട്ടിയെയും കൃഷ്ണകുമാറിനെയും രക്ഷപ്പെടുത്താന്‍ തക്കവണ്ണം പെണ്‍കുട്ടി ഈ മൊഴി തിരുത്തുകയായിരുന്നു. ‘ഞാന്‍ കേടതിയില്‍ പറഞ്ഞ സമയത്ത് കുഞ്ഞാലിക്കുട്ടി, എസ് കൃഷ്ണകുമാര്‍ എന്നീ പേരുകള്‍ പറഞ്ഞിട്ടുണ്ട്. സോണി എന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് ഒരു ദിവസം സോണി എന്നെ ഒരാളുടെ അടുത്ത് ഏല്‍പിച്ചു. അയാള്‍ ഒരു ഫയലുമായി എന്നെ ഒരു വിയ വീട്ടില്‍ കൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ സോണിയോട് ആ വീടിനെ പറ്റി പറഞ്ഞു. അപ്പോള്‍ സോണി അത് കൃഷ്ണകുമാര്‍ സാറിന്റെ വീടായിരിക്കുമെന്ന് പറഞ്ഞു. മറ്റൊരു ദിവസം സോണിയുടെ അടുക്കല്‍ വന്ന് ഒരാള്‍ എന്നെ കൂട്ടികൊണ്ടുപോയി. അതും ഓഫീസ് മുറിയിലേക്കാണ് കൊണ്ടുപോയത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്തേയ്ക്കാണ് കൊണ്ടുപോകുന്നതെന്നും വളരെ മര്യാദയോടെ പെരുമാറണമെന്നും കൊണ്ടുപോയാള്‍ പറഞ്ഞു.”- ഈ തരത്തിലാണ് മൊഴി മാറ്റിയത്.

മാറ്റിയ മൊഴിയുടെ ഭാഗം താഴെ
കേസില്‍നിന്നു തടിയൂരാന്‍ മുന്‍മന്ത്രിക്കൊപ്പം ധ്യാനകേന്ദ്രത്തിലെത്തിയതു കേരളാ കോണ്‍ഗ്രസിലെ ഒരു മുന്‍മന്ത്രിയാണെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പിതാവിനെ ധ്യാനകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് കേസ് ഒതുക്കിയത്. പെണ്‍കുട്ടിയെ പാട്ടിലാക്കി സംഭവം ഒതുക്കാന്‍ കോതമംഗലത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ലക്ഷങ്ങള്‍ കൈപ്പറ്റിയതായും പെണ്‍കുട്ടിക്കു നിസാരതുകയേ ലഭിച്ചുള്ളൂവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടെ അനാശാസ്യത്തിനു പെണ്‍കുട്ടിയുടെ പേരിലും പോലീസ് കേസെടുത്തു. ഭീഷണിയുയര്‍ന്നതോടെ ‘സ്ത്രീവേദി’ പെണ്‍കുട്ടിക്കു നിയമപരിരക്ഷയുമായി എത്തി.

2000 ഡിസംബറില്‍ പെണ്‍കുട്ടിക്കു പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. ഇതോടെ മുന്‍മന്ത്രിയുടെ ബന്ധു പ്രീണനവുമായി രംഗത്തുവന്നു. കോയമ്പത്തൂരിനടുത്തുള്ള ഇയാളുടെ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരനെക്കൊണ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു. പെരുമ്പാവൂരിനടുത്ത് ഓടയ്ക്കാലി സ്‌കൂളിനടുത്ത് ഒന്നരയേക്കറോളം റബര്‍ത്തോട്ടവും വാര്‍ക്കക്കെട്ടിടവും മുദ്രപ്പത്രത്തില്‍ എഴുതിനല്‍കി. ആധാരമാണിതെന്നു തെറ്റിദ്ധരിപ്പിച്ചു. ഈ വീടിനു കാവലും ഏര്‍പ്പെടുത്തി.

പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ പെണ്‍കുട്ടിയുടെ രണ്ടു സെന്റിലെ ഇടിഞ്ഞുവീഴാറായ വീടിന്റെ ഫോട്ടോയും പീന്നീടു കിട്ടിയ വാര്‍ക്കവീടിന്റെ ഫോട്ടോയും സഹിതം ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. കെട്ടിച്ചമച്ച കേസാണെന്നും പോലീസ് പ്രേരിപ്പിച്ചതനുസരിച്ചാണ് ആദ്യം മൊഴി നല്‍കിയതെന്നും മജിസ്‌ട്രേട്ടിനു മുന്നില്‍ പെണ്‍കുട്ടി പിന്നീടു രഹസ്യമൊഴി നല്‍കി. മൊഴി മാറ്റിപ്പറഞ്ഞതോടെ ഓടയ്ക്കാലിയിലെ ഒന്നരയേക്കര്‍ റബര്‍ത്തോട്ടത്തിലെ വാര്‍ക്കവീട്ടില്‍നിന്ന് പെണ്‍കുട്ടിയേയും കുടുംബത്തെയും കുടിയൊഴിപ്പിച്ചു.

മൊഴിമാറ്റത്തോടെ പെണ്‍വാണിഭക്കേസ് വിസ്മൃതിയിലാവുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു.

Advertisement