കോതമംഗലം: പറവൂര്‍ മോഡല്‍ പീഡനം കോതമംഗലത്തും. പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് പിതാവ് ഇടനിലക്കാരനായി പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയിരൂര്‍പ്പാടം സ്വദേശികളായ തക്കുടു എന്ന് വിളിക്കുന്ന ദുര്‍ഹാന്‍ (24), ഷാഹുല്‍ (25) എന്നിവരെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തിലേറെപ്പേര്‍ ഒളിവില്‍ പോയതായാണ് സൂചന.

Subscribe Us:

ആഡംബര കാറുകളില്‍ സഞ്ചരിച്ച് വിവിധയിടങ്ങളിലായി ലോഡ്ജുകളിലും ആളൊഴിഞ്ഞ വീടുകളിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. പിതാവിനെ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ക്ക് കുട്ടിയെ എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്.

ഇരമല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തിലേറെയായി പിതാവ് പലര്‍ക്കായി കാഴ്ച വച്ചുവരുന്നതായാണ് അറിയുന്നത്. പലതവണ ഗൈനക്കോളജി ഡോക്ടറെ കാണിക്കേണ്ട വന്ന പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് സംശയമുണ്ട്.

സ്‌കൂള്‍ അധികൃതര്‍ക്കും, സമീപവാസികളായ ചിലര്‍ക്കും പിതാവിനെക്കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ പെണ്‍കുട്ടിയിലും മാതാവില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് സംഭവം പുറത്തായത്.

കോതമംഗലം സി.ഐ കെ. സുഭാഷിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.