കൊസോവോ: സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിക്കുമെന്ന് കൊസോവോ പ്രധാനമന്ത്രി ഹാഷിം താഷി. താഷിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (പി.ഡി.കെ) മൂപ്പത്തൊന്നുശതമാനം വോട്ടുനേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനത്തിനുശേഷം അണികളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഡി.കെയുടെ പ്രധാന എതിരാളിയായ എക്‌സ് ജൂനിയര്‍ മുന്നണി 25% വോട്ടുകള്‍ക്കു പിറകിലാണ്. ഈ റിസള്‍ട്ടുകള്‍ കൃത്യമാണെങ്കില്‍ അധികാരം ലഭിക്കാന്‍ താഷിയ്ക്ക് മറ്റുള്ളവരുടെ പിന്‍തുണകൂടിയേ തീരൂ. പതിനാറു ശതമാനം വോട്ടുകള്‍ നേടിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുതുതായി രൂപം കൊടുത്ത സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ പാര്‍ട്ടിയാണ് മൂന്നാമത്.

Subscribe Us:

സെര്‍ബിയയില്‍ നിന്നും സ്വാതന്ത്ര്യം  നേടിയ ശേഷം ആദ്യമായാണ് കൊസോവോയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജയകരാമായിരുന്നെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷന്‍ വാല്‍ഡേറ്റ് ഡാക പറഞ്ഞു.