കൊറിയ: ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ദ്ധിപ്പിച്ച് ദക്ഷിണ കൊറിയ സൈനികാഭ്യാസം തുടങ്ങി. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ വെച്ചാണ് സൈനികാഭ്യാസം.

ദക്ഷിണ കൊറിയയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. കൊറിയന്‍ പ്രസിഡന്റായിരുന്ന കിംയോങ് ഇല്ലിന്റെ മരണത്തിനുശേഷം ഉത്തരകൊറിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Subscribe Us:

2010 ല്‍ ഉത്തരകൊറിയ ആക്രമണം നടത്തിയ പ്രദേശത്താണ് ദക്ഷിണ കൊറിയ സൈനികരെ വിന്യസിച്ചിരിക്കുന്നത്. മുന്‍കരുതലെന്ന നിലയ്ക്ക് സൈനിക അഭ്യാസം നടക്കുന്ന പ്രദേശത്തിനടുത്ത് താമസിക്കുന്നവരോട് ബങ്കറുകളിലേക്ക് മാറാന്‍ ദക്ഷിണ കൊറിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഉത്തര കൊറിയ. കിംഗ് യോങ് ഇല്ലിന്റെ മകനും നിലവിലെ പ്രസിഡന്റുമായ കിം ജോഗ് നേരിടുന്ന ആദ്യ പരീക്ഷണവുമാണിത്.

ഉന്നിന് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്തതും അധികാര കൈമാറ്റം സംബന്ധിച്ച് ഉത്തരകൊറിയയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുമുണ്ടെന്ന നിഗമനത്തിലാണ് ദക്ഷിണ കൊറിയ സൈനിക പ്രകടനം ആരംഭിച്ചത്. എന്നാല്‍ എന്തുവില കൊടുത്തും തങ്ങളുടെ പ്രദേശം സംരക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെന്നാല്‍ ഒരു യുദ്ധത്തിനും ഉത്തരകൊറിയ തയ്യാറാണെന്നും വ്യക്തമാക്കി.