സിയോള്‍: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംങ് ഇല്‍ (69) അന്തരിച്ചു. തലസ്ഥാനത്തിന് പുറത്ത് സന്ദര്‍ശനത്തിനായി തിരിച്ച അദ്ദേഹം ട്രെയിന്‍വെച്ചാണ് മരിച്ചത്.

1994ല്‍ പിതാവിന്റെ മരണശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ പക്ഷാഘാതം പിടിപെട്ടശേഷം അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

കിമ്മിനുശേഷം  20 കാരനായ മകന്‍ കിം ജോംങ്- അണ്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ ടെലിവിഷനിലൂടെയാണ് കിം ജോംങ്ങിന്റെ മരണവിവരം പുറത്തുവിട്ടത്.

Malayalam news

Kerala news in English