എഡിറ്റര്‍
എഡിറ്റര്‍
കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന, സിന്ധു കശ്യപ് രണ്ടാം റൗണ്ടില്‍
എഡിറ്റര്‍
Thursday 10th January 2013 12:23am

സോള്‍:  കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സൈന നെഹ്‌വാള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടില്‍ കടന്നു. വിജയത്തോടെ തന്നെയായിരുന്നു താരങ്ങള്‍ മത്സരത്തിന് തുടക്കമിട്ടത്.

Ads By Google

ഒളിമ്പിക് വെങ്കലമെഡല്‍ ജേത്രിയും ഇവിടെ മൂന്നാം സീഡുമായ സൈന ആദ്യ സെറ്റ് വഴങ്ങിയെങ്കിലും തായ്‌ലന്‍ഡിന്റെ സപ്‌സിരീ ടേരറ്റനാച്ചൈയ്‌ക്കെതിരെ വിജയം കണ്ടു.  സ്‌കോര്‍ (17-21, 21-9, 21-19).

ലോക 14-ാം നമ്പര്‍ താരമായ കശ്യപ് കോമണ്‍വെല്‍ത്ത് വെള്ളി ജേതാവും ഇംഗ്ലണ്ടിന്റെ മലയാളി താരവുമായ രാജീവ് ഔസേഫിനെ 21-19, 21-16നു തോല്‍പിച്ചു.

പി.പി. സിന്ധുവും മികച്ച തുടക്കത്തോടെയായിരുന്നു രണ്ടാം റൗണ്ടിലേക്ക് കടന്നത്. ഒരുമാസം മുന്‍പു നടന്ന സയ്യിദ് മോഡി ഗ്രാന്‍പ്രി ഫൈനലില്‍ തന്നെ തോല്‍പിച്ച ഇന്തോനീഷ്യയുടെ ലിന്‍ഡവെനിയെ തുടര്‍ച്ചയായ സെറ്റുകളില്‍ (22-20, 21-16) സിന്ധു തോല്‍പിച്ചു.

Advertisement