സോള്‍: ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. ഉത്തര കൊറിയയ്‌ക്കെതിരായ സൈനിക നടപടികള്‍ക്ക് അമേരിക്ക പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്തര കൊറിയയുടെ ഷെല്ലാക്രണത്തിന് മറുപടിയായി ദക്ഷിണ കൊറിയയുമായി സഹകരിച്ച് കൂടുതല്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താന്‍ ഇരു രാജ്യങ്ങല്‍ തമ്മില്‍ ധാരണയായി.

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇതിനായി ചൈസയടക്കം മറ്റ് ലോകരാഷ്ട്രങ്ങളെയും ഒന്നിപ്പിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. ദക്ഷിണ കൊറിയയിലെ യോന്‍ പ്യോങ് ഉത്തരകൊറിയ ഇന്നലെ നടത്തിയ ഷെല്ലാക്രമണം ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്ന