തിരുവനന്തപുരം: പയനീയര്‍ ദിനപ്പത്രത്തിന്റെ ദല്‍ഹി ലേഖകന്‍ ജെ.ഗോപീകൃഷ്ണന്‍ കൂട്ടം ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് മലയാളി അവാര്‍ഡിന് അര്‍ഹനായി. കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ഗോപീകൃഷ്ണനെ വിജയിയായി തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ ഗോപീകൃഷ്ണന്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് കൂട്ടം ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുടെ പ്രതിനിധി ദിവ്യ പറഞ്ഞു. തലശ്ശേരി സ്വദേശിയാണ് ഗോപീകൃഷ്ണന്‍.

പത്രപ്രവര്‍ത്തനരംഗത്തിലേതു കൂടാതെ ആറ് പ്രധാനപ്പെട്ട മേഖലകളിലൂം ഓണ്‍ലൈന്‍ വോട്ടിംങ് നടത്തി. സുനിത കൃഷ്ണന്‍( സാമൂഹ്യ സേവനം), ടി.ഡി. രാമകൃഷ്ണന്‍ (സാഹിത്യം) മുഹമ്മദ് റാഫി (സ്‌പോര്‍ട്‌സ്) ഞെരളത്ത് ഹരിഗോവിന്ദന്‍ (കല), ഡോ.ബി ഇക്ബാല്‍ (പരിസ്ഥിതിവാദി), മംമ്ത മോഹന്‍ദാസ് (ചലച്ചിത്രരംഗം) എന്നിവരാണ് മറ്റ് വിജയികള്‍.