എഡിറ്റര്‍
എഡിറ്റര്‍
കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് മരണം
എഡിറ്റര്‍
Monday 6th March 2017 9:24am

എറണാകുളം: കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടച്ച് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ മരിച്ചു.

യു.കെ.ജി വിദ്യാര്‍ത്ഥികളായ ആന്‍മരിയ, നയന ദിലീപ്, ജീപ്പ് ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.


Dont Miss കൊട്ടിയൂര്‍ പീഡനം: കുട്ടിയെ സ്വീകരിച്ച വിവരം സി.ഡബ്ല്യൂ.സിയെ അറിയിച്ചിരുന്നു; ശിശുക്ഷേമ സമിതിയ്‌ക്കെതിരെ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രം 


എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെട്ടിച്ച ജീപ്പ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. 15 കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജീപ്പിന് മുന്നിലിരുന്ന കുട്ടികളാണ് മരിച്ചത്.

വൈക്കം ഇലഞ്ഞിയില്‍ നിന്നും സ്‌കൂളിലേയ്ക്ക് കുട്ടികളെയും കൊണ്ടു വന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ കുട്ടികളെ കൂത്താട്ടുകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement