ഊട്ടി: കൂനൂരില്‍ സൈനിക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കും. പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സൈനികവാഹനങ്ങളിലാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്. മരിച്ചവരോടുള്ള ആദരസൂചകമായി അറവങ്കാട് കോര്‍ഡേറ്റ് ഫാക്ടറിക്ക് ഇന്ന് അവധി നല്‍കി.