ന്യൂദല്‍ഹി: കൂടംകുളം ആണവോര്‍ജ നിലയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്.

ആണവ നിലയവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റെ ഉന്നതതല സംഘം അവിടം സന്ദര്‍ശിക്കും. ഉന്നതതല സംഘത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളോടൊപ്പം അറ്റോമിക് എനര്‍ജി കമ്മീഷന്‍ ഉദ്യോഗസ്ഥരും ഉണ്ടാവുമെന്നും മന്‍മോഹന്‍ പറഞ്ഞു.

Subscribe Us:

അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനിരിക്കുന്ന പദ്ധതിയിലുള്ള ആശങ്ക അറിയിക്കാന്‍ വിവിധ രാഷ്ട്രീകക്ഷി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സംഘമെത്തിയത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി.നാരായണസ്വാമി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.