എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം ആണവനിലയം അടുത്ത ഭോപ്പാല്‍: നോം ചോംസ്‌കി
എഡിറ്റര്‍
Thursday 1st November 2012 1:00pm

യു.എസ്: കൂടംകുളം ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത ഭോപ്പാല്‍ ദുരന്തമാണെന്ന് പ്രമുഖ ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും സാമ്രാജ്യത്വ വിമര്‍ശകനുമായ നോം ചോംസ്‌കി .

ആണവ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൗണ്ടര്‍ കറന്റ്‌സ് എന്ന സൈറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് നോം ചോംസ്‌കി കൂടംകുളത്തെ കുറിച്ചുള്ള തന്റെ ആശങ്ക അറിയിച്ചത്.

Ads By Google

ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത ഭോപ്പാല്‍ ദുരന്തമാകും കൂടംകുളം. ഏറ്റവും അപകടകരമായ ഒന്നാണ് ആണവോര്‍ജം.

പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യത്ത്. ഭോപ്പാല്‍ ദുരന്തം പോലുള്ള വ്യാവസായിക ദുരന്തം നേരത്തേ ഇന്ത്യയില്‍ സംഭവിച്ചതാണ്. നോം ചോംസ്‌കി പറയുന്നു.

കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചോംസ്‌കിയുടെ പിന്തുണ ആണവ വിരുദ്ധ സമരം നടത്തുന്ന തമിഴ്‌നാട്ടിലേയും കേരളത്തിലെയും ശ്രീലങ്കയിലേയും മത്സ്യത്തൊഴിലാളികള്‍ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ദേശീയ മത്സ്യത്തൊഴിലാളി സംഘടനയുടെ സെക്രട്ടറി ടി.പീറ്റര്‍ പറഞ്ഞു.

Advertisement