എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം പ്രതിഷേധ മാര്‍ച്ച് പാറശ്ശാലയില്‍ ആരംഭിക്കും
എഡിറ്റര്‍
Thursday 13th September 2012 5:31pm

പാറശ്ശേരി: കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധമാര്‍ച്ച് ഞായറാഴ്ച്ച പാറശ്ശാലയില്‍ ആരംഭിക്കും.

Ads By Google

ആണവ പദ്ധതിയുടെ ദുരന്തം അധികാരികളെ ബോധ്യപ്പെടുത്തുന്നതിനും കൂടംകുളത്ത് സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കൊണ്ടാണ് മാര്‍ച്ചെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 854 7698 740.

Advertisement