എഡിറ്റര്‍
എഡിറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടലിലേക്ക്; കൂടംകുളത്ത് പരീക്ഷണാനുമതി
എഡിറ്റര്‍
Saturday 26th January 2013 12:30am

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ ജപ്പാനിലെ കാഷിവസാക്കി-കരിവ അടച്ചുപൂട്ടലിലേക്ക്.

ഭൂചലനങ്ങളില്‍ നിന്ന് രക്ഷതേടാന്‍ ജപ്പാന്റെ പുതിയ ആണവനിരീക്ഷണസമതി മുന്നോട്ടുവെച്ച കര്‍ശമായ നിയമങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ നിലയം അടട്ടുപൂട്ടാന്‍ നിര്‍ബന്ധിതരാകും.

Ads By Google

ഫുകുഷിമ ആണവനിലയത്തിന്റെ ചുമതലക്കാരായ ജപ്പാനിലെ ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ആണ് മധ്യ ജപ്പാനിലെ ഈ വമ്പന്‍ ആണവനിലയത്തിന്റെ ഉടമകള്‍.

2011 മാര്‍ച്ചില് സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ദെയ്ചി നിലയത്തിലുണ്ടായ ആണനച്ചോര്‍ച്ച ആണവപ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  4,00,000 വര്‍ഷത്തിനിടയ്ക്ക് ഭ്രംശം സംഭവിച്ചിട്ടുള്ള വിള്ളലുകളെ സജീവമെന്ന് നിര്‍ണയിക്കാനുള്ള തീരുമാനമാണ് കാഷിവസാക്കിയുടെ വിധിയെഴുതുന്നത്. നിലവില്‍ ഇത് 120,00-130,000 വര്‍ഷ പരിധയിലാണ്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജൂലൈയില്‍ നിലവില്‍ വരും. അതിന്‌ശേഷം ജപ്പാനിലെ ഓരോ ആണവനിലയത്തിന്റേയും സുരക്ഷ പരിശോധിക്കുമെന്ന് ആണവനിരീക്ഷണസമതി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് നിര്‍ജീവ വിള്ളലുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന നിലയം പുതിയ മാനദണ്ഡങ്ങളനുസരിച്ച് കുഴപ്പത്തിലാകും.

നിലവില്‍ രാജ്യത്തെ 50 ആണവനിലയങ്ങളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മറ്റുള്ളവ ഏഴ് മാസമായി സുരക്ഷാ പരിശോധനയ്ക്കായി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റില്‍ പരീക്ഷണം നടത്താന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്‍കി. അടുത്തമാസം റിയ്ക്ടര്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതിന്റെ മുടന്നോടിയായിട്ടാണ് പരീക്ഷണം.

റഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാര്‍ ആവര്‍ത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനള്‍ക്ക് ശേഷമാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് അറ്റോമിക് എനര്‍ജി റെഗുലേറ്രി ബോര്‍ഡ് അറിയിച്ചു.

Advertisement