മുംബൈ:ബോളിവുഡ് ഹോട്ട് താരം കങ്കണ വിധവയാകുന്നു. ജൂണ്‍ 24 ന് പ്രദര്‍ശനത്തിനെത്തുന്ന ഡബിള്‍ ധമാല്‍ എന്ന ചിത്രത്തിലാണ് കങ്കണ വിധവയുടെ വേഷമണിയുന്നത്. ആരുടെയും വികാരത്തെ മുറിപ്പെടുത്തുന്നതല്ല ചിത്രത്തില്‍ കങ്കണയുടെ വേഷമെന്ന് സംവിധായകന്‍ ഇന്ദ്ര കുമാര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുമുമ്പില്‍ ഷോലെ എന്ന സൂപ്പര്‍ഹിറ്റുചിത്രത്തില്‍ ജയാ ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് കങ്കണയുടെ വേഷം നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രംഗത്തുമാത്രം വരുന്ന ഈ വേഷത്തിന് സാധാരണ വെള്ള സാരിയ്ക്കുപകരം പഴയമോഡല്‍ വെള്ളസാരിയാണ് ഉപയോഗിച്ചിരിക്കുന്നത്.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും മാരുതി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.
റിതീഷ് ദേശ്മുഖ്, അര്‍ഷാദ് വര്‍സി, ജാവേദ് ജാഫ്രി, ആശിശ് ചൗധരി, മല്ലിക ഷെരാവത് എന്നിവരാണ് ഈ മുഴുനീള കോമഡിച്ചിത്രത്തിലെ മറ്റു താരങ്ങള്‍.