Categories

കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

മംഗലാപുരം: മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തല്‍കാലികമായി നിര്‍ത്തിവച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്താണ് മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണത്. മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടന്നുവരികയാണ്.

കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. മാംഗ്ലൂര്‍ എക്‌സ്പ്രസ്, മാംഗ്ലൂര്‍-മത്സ്യഗന്ധ എക്‌സ്പ്രസ്, മഡ്ഗാവ്‌സാവന്ത് വാഡി എക്‌സ്പ്രസ് എന്നീ വണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കുള്ള ഗരീബ് രഥ്, ഗാന്ധിധാം എക്‌സ്പ്രസ് എന്നീ വണ്ടികളും വൈകിയേ എത്തുകയുള്ളു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.