Categories

കോണ്‍ഗ്രസിലെ കുഴപ്പക്കാരെ നിലയ്ക്കു നിര്‍ത്തണം; കരുണാനിധി

ചെന്നൈ: ഡി.എം കെ കോണ്‍ഗ്രസ് ബന്ധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്ന് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധി. വെല്ലൂരില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.എം.കെ- കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന ചിലര്‍ കോണ്‍ഗ്രസിലുണ്ട്. ഇവര്‍ ഈ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്തരം നീക്കം തടയാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ട്. കോണ്‍ഗ്‌സ് ഡി.എം കെ സംഖ്യത്തിന് ഉലച്ചില്‍ തട്ടിയാല്‍ നഷ്ടം ഇരുപാര്‍ട്ടികള്‍ക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.