മലപ്പുറം: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തെ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.

Subscribe Us:

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്‌ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനേയും കുടുംബത്തേയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു നടപടി.

ഇതരമതസ്ഥനുമായി ജസീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ കുന്നുമല്‍ യൂസഫിനെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവരികയായിരുന്നു. വിവാഹത്തോട് സഹകരിക്കരുതെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.

‘ അമുസ്‌ലീമുമായി വിവാഹബന്ധം നടത്തിയിരിക്കുന്നതിനാല്‍ യുസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ല’ എന്ന് 18-10-2017 ന് ചേര്‍ന്ന മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചതായാണ് മദാറുല്‍ ഇസ് ലാം സംഘത്തിന്റെ പേരില്‍ പ്രചരിക്കുന്ന നോട്ടീസ് അവകാശപ്പെടുന്നത്.

ഫോട്ടോ: റഷീദ് സി.പിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന്